ഗൂഡല്ലൂര്‍: രാജ്യത്ത് ദിനംപ്രതി പെട്രോള്‍ വില കുതിച്ച് ഉയരുന്ന സാഹചര്യത്തില്‍ കൂട്ടുകാരന്റെ വിവാഹത്തിന് പെട്രോള്‍ തന്നെ സമ്മാനം നല്‍കി മാതൃകയായി സുഹൃത്തുക്കള്‍. പെട്രോള്‍ വില 85 കടന്നതോടെയാണ് വിവാഹത്തില്‍ വേറിട്ട സമ്മാനവുമായി യുവാക്കള്‍ എത്തിയത്.
അഞ്ച് ലിറ്റര്‍ പെട്രോളാണ് സമ്മാനമായി നല്‍കിയത്. തമിഴ്‌നാട്ടില്‍ പെട്രോളിന് 85.15 രൂപയാണ് വില. നിലവില്‍ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്ന നിലയിലാണ് തങ്ങള്‍ വധൂവരന്മാര്‍ക്ക് സമ്മാനമായി പെട്രോള്‍ നല്‍കിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
അതേസമയം അനന്തമായി ഉയരുന്ന ഇന്ധനവിലയെ നിയന്ത്രിക്കാന്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയെ സമീപിച്ചു. ഇന്ധന നികുതി കുറയ്ക്കുന്ന കാര്യത്തില്‍ ഇനി പ്രധാനമന്ത്രിയാകും തീരുമാനം എടുക്കുക. ഇതിനിടെ ഇന്നും പെട്രോള്‍ ഡീസല്‍ വില കൂടിയിരുന്നു.
ധനസ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇന്ധനവില വര്‍ധന നേരിടാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നില്ല. വിലക്കയറ്റം നിയന്ത്രണ വിധേയമെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തല്‍. ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.