ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.
കമ്മീഷന്റെ നടപടിക്രമങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട് അപ്പോളോ ആശുപത്രി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് എത്തിയിരിക്കുന്നത്.
അന്വേഷണം നടത്തുന്നത് ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കുന്നുവെന്നും കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും അപ്പോളോ അധികൃതര്‍ ആവശ്യമുന്നയിച്ചിരുന്നു. നേരത്തെ ഇക്കാര്യത്തില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി തള്ളിയിരുന്നു.