ന്യൂഡല്‍ഹി: തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി കൊവിഡ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. ഈ സംസ്ഥാനങ്ങളില്‍ ആകെ മൊത്തം 424530 രോഗബാധിതരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യയിലാകെ കൊവിഡ് കേസുകളുടെ എണ്ണം 14,35,543 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 708 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 32771 ആയി. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് 6993 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 220716 ആയി. തിരുവള്ളൂര്‍, കോയമ്പത്തൂര്‍ , കാഞ്ചീപുരം, തൂത്തുക്കുടി, മധുര ജില്ലകളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായി. ചെന്നൈയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 77 കൊവിഡ് മരണം ഉണ്ടായി. ഇതോടെ ആകെ മരണസംഖ്യ 3571 ആയി.കര്‍ണാടകത്തിലും ആന്ധ്രാപ്രദേശിലും കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കര്‍ണാടകത്തില്‍ ഇന്ന് 5324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതര്‍ 101465 ആയി.
ബംഗളുരുവില്‍ മാത്രം 1470 രോഗികള്‍ ഉണ്ട്. ബെല്ലാരിയില്‍ 840ഉം കല്‍ബുര്‍ഗിയില്‍ 631ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് മൂലം 75 പേര്‍മരിച്ചു. ഇതോടെ ആകെ മരണം 1953 ആയി. ആന്ധ്രപ്രദേശില്‍ ഇന്ന് 6051 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 102349 ആയി. 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു. ആകെ മരണം 1090 ആയി.