കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ തമിഴ്‌നാട് പൊലീസും

MONEY

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ തമിഴ്നാട് പൊലീസും അന്വേഷണത്തിനൊരുങ്ങുന്നു. പാലക്കാട്ടേക്ക് കൊണ്ടു വന്ന പണം സേലത്ത് കവര്‍ന്ന സംഭവത്തില്‍ തമിഴ്നാട് പൊലീസ് കേസെടുത്തു. കൊങ്കണാപുരം പൊലീസാണ് കേസെടുത്തത്. കേസില്‍ ധര്‍മ്മരാജന്റെ പങ്കും പൊലീസ് അന്വേഷിക്കും.

കേസില്‍ ജൂലൈ 23ന് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നല്‍കിയത്. കെ സുരേന്ദ്രന്‍, മകന്‍ ഹരികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കേസില്‍ സാക്ഷികളാണ്.

219 സാക്ഷികളാണ് കേസില്‍ ആകമാനം ഉള്ളത്. കവര്‍ച്ചാകേസില്‍ അറസ്റ്റിലായിട്ടുള്ള 22 പ്രതികള്‍ മാത്രമാണ് കുറ്റപത്രത്തിലും പ്രതികളായിട്ടുള്ളത്. മുന്‍പ് പണത്തിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്തിരുന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ സാക്ഷി പട്ടികയിലാണ് അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Top