തമിഴ്നാട് രാജ്ഭവനിലെ മൂന്നു ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട് രാജ്ഭവനിലെ മൂന്നു ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ക്വാറന്റൈനില്‍ പ്രവേശിച്ചു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയും. ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാജ്ഭവന്‍ അറിയിച്ചു.

Top