യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ച നിലയില്‍; ബ്ലൂവെയില്‍ ഗെയിമെന്ന് സംശയം

SUICIDE

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ച നിലയില്‍. ശേഷാദ്രി (22) എന്നയാളാണ് മരിച്ചത്. ബ്ലൂവെയില്‍ ചലഞ്ചാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പോണ്ടിച്ചേരിയിലെ മേട്ടുക്കുപ്പത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ഇയാളുടെ മുറിയില്‍ നിന്ന് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും സിഡികളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Top