ചെന്നൈ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അടങ്ങുന്ന 44 ലക്ഷത്തോളം രൂപ തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നേര്‍ച്ചയായി ലഭിച്ചു.
അഴിമതി തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രത്തില്‍ പണം ലഭിച്ചിരിക്കുന്നത്.
ചെന്നൈയില്‍ നിന്നും 137 കിലോമീറ്റര്‍ അകലെ വെള്ളൂരിലുള്ള ജലകണ്‌ഠേശ്വര ക്ഷേത്രത്തിന് പണം ഏതെങ്കിലും ഭക്തനോ അല്ലെങ്കില്‍ സംഘടനകളോ നല്‍കിയതായിരിക്കാം എന്നാണ് കരുതുന്നത്. ക്ഷേത്രത്തിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ തുകയാണിത്.
പണം മാറി ലഭിക്കാന്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ക്ഷേത്ര ഭരണസമിതി.