മണിപ്പൂരിന് കൈത്താങ്ങുമായി തമിഴ്‌നാട്: 10 കോടി രൂപയുടെ ആവശ്യ സാധനങ്ങള്‍ അയക്കുമെന്ന് എം കെ സ്റ്റാലിന്‍

ചെന്നൈ: മണിപ്പൂരിന് കൈത്താങ്ങുമായി തമിഴ്‌നാട് സര്‍ക്കാര്‍. 10 കോടി രൂപയുടെ ആവശ്യ സാധനങ്ങള്‍ അയക്കാമെന്ന് എം കെ സ്റ്റാലിന്‍ അറിയിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗിന് കത്തയച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മണിപ്പൂര്‍ മുഖ്യമന്ത്രി അനുവദിച്ചാല്‍ സഹായം നല്‍കാമെന്ന് എം കെ സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ സമ്മതം നല്‍കണമെന്ന് എംകെ സ്റ്റാലിന്‍ മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മണിപ്പൂരിലെ തമിഴരോട് നന്ദി അറിയിക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നിലവിലെ സ്ഥിതിഗതികള്‍ കാരണം 50,000-ത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നും ദുരിതബാധിതര്‍ക്ക് ചില അവശ്യവസ്തുക്കളുടെ ആവശ്യകത വര്‍ദ്ധിക്കുന്നുണ്ടെന്നും അറിയുന്നു. ഈ നിര്‍ണായക സമയത്ത്, തമിഴ്നാട് സര്‍ക്കാര്‍ പിന്തുണ നല്‍കാന്‍ തയ്യാറാണ്. ടാര്‍പോളിന്‍ ഷീറ്റുകള്‍, ബെഡ്ഷീറ്റുകള്‍, കൊതുക് വലകള്‍, അവശ്യ മരുന്നുകള്‍, സാനിറ്ററി നാപ്കിനുകള്‍, പാല്‍പ്പൊടി തുടങ്ങി 10 കോടിയോളം രൂപ വിലവരുന്ന ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കി നിങ്ങളുടെ സംസ്ഥാനത്തേക്ക് എത്തിക്കുക. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഈ സാമഗ്രികള്‍ വളരെ ഉപകാരപ്രദമാകും, കൂടാതെ അവ എയര്‍ലിഫ്റ്റ് ചെയ്യാനും കഴിയും ആവശ്യമെങ്കില്‍, എംകെ സ്റ്റാലിന്‍ കത്തില്‍ കുറിച്ചു.

Top