കേരളത്തിന് മൂന്നാം പ്രളയം; പ്രവചിച്ച് തമിഴ്‌നാട് വെതര്‍മാന്‍

ചെന്നൈ: ഈ വര്‍ഷവും കേരളത്തില്‍ പ്രളയത്തിന് സാധ്യത പ്രവചിച്ച് തമിഴ്‌നാട് വെതര്‍മാന്‍. 2020ല്‍ 2,300 മില്ലി മീറ്ററിലധികം മഴ രേഖപ്പെടുത്തിയേക്കുമെന്നാണ് തമിഴ്‌നാട് വെതര്‍മാന്‍ എന്നറിയപ്പെടുന്ന പ്രദീപ് ജോണ്‍. ഇത് കേരളത്തില്‍ മൂന്നാം പ്രളയത്തിന് കാരണമായേക്കുമെന്നാണ് ആശങ്കയെന്ന് പ്രദീപ് ജോണ്‍ പറയുന്നു. 1922, 1923, 1924 വര്‍ഷങ്ങളില്‍ 2,300 മില്ലിമീറ്ററില്‍ കൂടിയ മണ്‍സൂണ്‍ ഹാട്രിക് സംഭവിച്ചതും പ്രദീപ് ജോണ്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടില്‍ കാലാവസ്ഥാ പ്രവചനത്തിന് ലക്ഷക്കണക്കിന് പേര്‍ ഉറ്റുനോക്കുന്നത് തമിഴ്‌നാട് വെതര്‍മാന്റെ ഫെയ്‌സ്ബുക്ക് പേജാണ്. 2015ലെ ചെന്നൈ വെള്ളപ്പൊക്കം, 2016ലെ വാര്‍ധ ചുഴലിക്കാറ്റ് എന്നിവ സംബന്ധിച്ച പ്രവചനം കൃത്യമായതോടെയാണ് പ്രദീപ് ജോണിന് ആരാധകര്‍ കൂടിയത്. ധനതത്ത്വശാസ്ത്രത്തില്‍ എം.ബി.എ നേടിയ ചെന്നൈ സ്വദേശിയായ പ്രദീപ് 2012ലാണ് വെതര്‍മാന്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജില്‍ കാലാവസ്ഥ വിവരങ്ങള്‍ പങ്കുവെച്ച് തുടങ്ങിയത്.

Top