ന്യൂഡല്‍ഹി : കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരളത്തിലെ വെള്ളപ്പൊക്ക സംബന്ധമായ കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും ദുരന്തമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് അടിയന്തര ധനസഹായവുമായി തമിഴ്നാട് സര്‍ക്കാറും രംഗത്ത് വന്നു. ആദ്യം അഞ്ചു കോടി രൂപ നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നു മുഖ്യമന്ത്രി എടപ്പാളി പളനിസാമി അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാര്‍ മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് വെള്ളിയാഴ്‌ച രാവിലെ പതിനൊന്ന് മണിക്ക് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണും.
താര സംഘടനയായ അമ്മ മഴക്കെടുതി നേരിടാന്‍ സര്‍ക്കാരിന് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. മുകേഷ് എം.എല്‍.എയും ജഗദീഷും ചേര്‍ന്നാണ് തുക സര്‍ക്കാരിന് കൈമാറിയത്.