കൊവിഡ് വ്യാപനം; കൂടുതല്‍ നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ 13,990 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 6190 പേര്‍ക്ക് രോ?ഗം കണ്ടെത്തി. 11 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 17.4 % ആണ് ചെന്നൈയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8.7 % ആണ് സംസ്ഥാനത്തെ ടിപിആര്‍.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടി. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ തുടരും.

ഈ മാസം 14 മുതല്‍ 18 വരെ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. കടകളില്‍ എയര്‍കണ്ടീഷണര്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം പൊങ്കല്‍ ഉത്സവകാലത്ത് യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ബസുകളില്‍ 75 ശതമാനം പേര്‍ക്ക് യാത്രചെയ്യാം.

ഇതിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ ജല്ലിക്കട്ടിന് അനുമതി നല്‍കി. പരമാവധി 300 പേര്‍ക്ക് മാത്രം പങ്കെടുക്കാനാണ് അനുമതി. 2 ഡോസ് വാക്‌സീനും സ്വീകരിച്ചവരെ മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കൂ.

Top