ചെന്നൈ: തമിഴ് നിര്‍മ്മാതാവ് വി സ്വാമിനാഥന്‍(67) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെയാണ് മരണം.
തമിഴ്‌നാട്ടിലെ പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ ലക്ഷ്മി മൂവി മേക്കേഴ്‌സിന്റെ ഉടമയായിരുന്നു സ്വാമിനാഥന്‍. കെ മുരളീധരന്‍, ജി വേണുഗോപാല്‍ എന്നിവരും കമ്പനി ഉടമകളാണ്.