മലയാളം സിനിമ ഇന്റസ്ട്രിയിൽ വേറിട്ടൊരു ദൃശ്യാനുഭവം നൽകിയ ചിത്രമായിരുന്നു ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ. സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത സിനിമയുടെ തമിഴ് റീമേയ്ക്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ കണ്ണനാണ്. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കണ്ണന്‍. ചിത്രത്തിന്റെ തെലുങ്ക് റീമേയ്ക്കിനുള്ള അവകാശം വാങ്ങിയിരിക്കുന്നതും കണ്ണനാണ്.
ബാലസുബ്രഹ്‌മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സവരി മുത്തുവും ജീവിതയും ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ലിയോ ജോണ്‍പോള്‍ എഡിറ്റിങ്ങും രാജ്കുമാര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഓടിടി റിലീസായി പ്രദര്‍ശനത്തിനെത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച പ്രതികരണമാണ് നേടിയത്. നിരവധി അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കിയിരുന്നു.