ചെന്നൈ: തുടര്‍ച്ചയായി രണ്ടാം വട്ടവും അധികാരത്തില്‍ തിരിച്ചെത്തിയ ജയലളിത സര്‍ക്കാരിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ഇടക്കാല ബജറ്റ് ധനകാര്യമന്ത്രി ഒ.പനീര്‍സെല്‍വം അവതരിപ്പിച്ചു.
പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍
2017ലെ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ തമിഴ് കുടുംബങ്ങള്‍ക്കും സൗജന്യമായി സാരിയും മുണ്ടും ലഭിക്കും.
തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പത്ത് ലക്ഷം വീടുകളുടെ നിര്‍മ്മാണം അടുത്ത അഞ്ച് വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും.
തൊഴില്‍രഹിതരായ യുവാക്കള്‍ക്കായി പ്രത്യേക പദ്ധതി
നിക്ഷേപകരെ ആകര്‍ഷിക്കാനായി അടുത്ത വര്‍ഷം ആഗോളനിക്ഷേപ സംഗമം നടത്തും.
സംസ്ഥാനത്തെ അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്പ് ടോപ്പ്.
വനിതാ ക്ഷേമം ഉറപ്പാക്കാന്‍ വനിതാ സംവരണം അന്‍പത് ശതമാനം വര്‍ധിപ്പിച്ചു.
ക്ലീന്‍ തമിഴ്‌നാട് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 7.66 ലക്ഷം ശൗചാലയങ്ങള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലുമായി നിര്‍മ്മിക്കും
24 മണിക്കൂറും കുടിവെള്ളവിതരണം ഉറപ്പാക്കാന്‍ വിവിധ പദ്ധതികള്‍
ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പുരാതന ക്ഷേത്രങ്ങള്‍ നവീകരിക്കും
വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കും
പുതിയ 2000 ബസ്സുകള്‍ നിരത്തിലിറക്കും
സോളാര്‍ പദ്ധതികള്‍ വ്യാപിപ്പിക്കാനായി 13,000 കോടി
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഊര്‍ജമേഖലയിലെ ഉദ്പാദനം വര്‍ധിപ്പിക്കും
എല്ലാ കുടുംബങ്ങള്‍ക്കും ഈ വര്‍ഷം അവസാനത്തോടെ സ്മാര്‍ട്ട് കാര്‍ഡ്
തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തും
ഭവനരഹിതര്‍ക്ക് വീടുകര്‍ നിര്‍മ്മിച്ചു കൊടുക്കും
ചെന്നൈ മെട്രോയുടെ ഭൂഗര്‍ഭപാതയിലൂടെ ഈ വര്‍ഷം തന്നെ സര്‍വ്വീസുകള്‍ ആരംഭിക്കും
സേലം നഗരത്തില്‍ പാലങ്ങള്‍ പണിയാന്‍ 520 കോടി
റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 300 കോടി
ദേശീയപാതകളുടെ അറ്റകുറ്റപ്പണിക്കായി 2700 കോടി
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തും
വൈഗൈ, നൊയ്യാല്‍ നദികളിലെ ചെളി നീക്കം ചെയ്യാന്‍ 24,586 കോടി വകയിരുത്തി.
വെള്ളപ്പൊക്കം തടയാനും ജലസേചന പദ്ധതികള്‍ക്കുമായി 445 കോടി
സംസ്ഥാനത്ത് ലോകായുക്ത സ്ഥാപിക്കും
കാര്‍ഷിക ലോണുകള്‍ എഴുതിതള്ളും
രണ്ട് കാലുകളും നഷ്ടപ്പെട്ട ആയിരം പേര്‍ക്ക് വികലാംഗസൗഹൃദ സ്‌കൂട്ടറുകള്‍ നല്‍കും
ട്രോളിംഗ് സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവന്നിരുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കും
വനിതകള്‍ക്കായി താലി എന്ന പേരില്‍ പ്രത്യേക സ്വര്‍ണനിക്ഷേപപദ്ധതി
ടാസ്മാക് (ബിവറേജസ് കോര്‍പ്പറേഷന്‍) പ്രതീക്ഷിക്കുന്നത് 6636.86 കോടിയുടെ വ്യാപാരം
തമിഴ്‌നാട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റെ ഫണ്ടിലേക്ക് രണ്ടായിരം കോടി
ചെന്നൈ കോര്‍പ്പറേഷന് 800 കോടി