തമിഴ്‌നാട്: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള തീരുമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വ്വകക്ഷിയോഗം വിളിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി യോഗത്തിന് നേതൃത്വം നല്‍കും.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വ്വകക്ഷിയോഗം വിളിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മന്ത്രി ആര്‍.ബി.ഉദയകുമാറാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കുമെന്നും ഏല്ലാ പാര്‍ട്ടികളുടെയും അഭിപ്രായം അറിഞ്ഞതിനുശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും സംവരണം നല്‍കുന്ന കാര്യം ജനുവരിയില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു.