ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 5,709 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,49,654 ആയി ഉയര്‍ന്നു.
121 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ 6,007 ആയി. നിലവില്‍ 53,860 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്.