ഡി.ജി.പിയുടെ ഔദ്യോഗിക കാറില്‍ ഐ.പി.എസുകാരിക്ക് ‘ദ്രോഹം’

ചെന്നൈ:വനിതാ ഐപിഎസ് ഓഫീസറെ തമിഴ്‌നാട് ഡിജിപി കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിനെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്.

ഡിജിപിയുടെ ഔദ്യോഗിക കാറില്‍ വച്ച് ഒപ്പം സഞ്ചരിച്ച തന്നോട് അദ്ദേഹം മോശമായി പെരുമാറിയെന്നാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. സംഭവം വിശദമായി അന്വേഷിക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ച് അഭ്യന്തര സെക്രട്ടറി എസ്.കെ.പ്രഭാകര്‍ ഉത്തരവിറക്കി. ആസൂത്രണ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി ജയശ്രീയാണ് ആറംഗ സമിതിയുടെ അധ്യക്ഷ.

സഹപ്രവര്‍ത്തകരായ ഐഎപിഎസ് ഓഫീസര്‍മാരില്‍ നിന്നും കനത്ത സമ്മര്‍ദ്ദമുണ്ടായിരിന്നതായും എന്നിട്ടും പരാതിയുമായി മുന്നോട്ട് പോകാന്‍ വനിത ഐപിഎസ് ഓഫീസര്‍ തീരുമാനിക്കുകയായിരുന്നു. ന്യൂസ് മിനിറ്റും ഏഷ്യാനെറ്റുമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ 2018-ല്‍ അന്നത്തെ വിജിലന്‍സ് ജോയിന്റ ഡയറക്ടര്‍ എസ്.മുരുഗന്‍ ഐപിഎസിനെതിരെയും സമാനമായ രീതിയില്‍ വനിത ഐപിഎസ് ഓഫീസര്‍ പീഡനപരാതിയുമായി രംഗത്ത് വന്നിരുന്നു.

 

Top