ഫാത്തിമയുടെ മരണം; മദ്രാസ് ഐഐടി ഡയറക്ടറെ ചോദ്യം ചെയ്യും,ബന്ധുക്കള്‍ ഗവര്‍ണറെ കണ്ടേക്കും

ചെന്നൈ : മദ്രാസ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ ബന്ധുക്കൾ ഇന്ന് ഗവർണറെ കണ്ടേക്കും. ഇന്നലെ ചെന്നൈയിലെത്തിയ പിതാവ് അബ്ദുൾ ലത്തീഫ് തമിഴ്നാട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കണ്ടിരുന്നു.

ഫാത്തിമയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ധുക്കൾ ചെന്നൈയിൽ എത്തിയത്. ഇതിന്റെ ഭാഗമായി ഗവർണറെ നേരിൽ കണ്ട് പരാതി നൽകുമെന്നാണ് സൂചന. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സംതൃപ്തിയുണ്ടെന്നാണ് മുഖ്യമന്ത്രിയെ കണ്ട ശേഷം ഫാത്തിമയുടെ പിതാവ് ലത്തീഫ് പ്രതികരിച്ചത്.

അതേസമയം കേസന്വേഷിയ്ക്കുന്ന സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഐ.ഐ.ടി ഡയറക്ടറെയും ഡീനിനെയും ചോദ്യം ചെയ്‌തേക്കും. ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

Top