നാഗപട്ടണം: ഫെയ്സ്ബുക്കില്‍ ബീഫ് സൂപ്പിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ തമിഴ്നാട്ടിലെ നാഗപട്ടണത്ത് യുവാവിനെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് പരാതി. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുഹമ്മദ് ഫൈസല്‍ ഖാന്‍ (24)എന്ന യുവാവാണ് ഫെയ്സ്ബുക്കില്‍ ബീഫ് സൂപ്പിന്റെ ചിത്രം പോസ്റ്റുചെയ്യുകയും അതിന്റെ സ്വാദിനെപ്പറ്റി വിവരിക്കുകയും ചെയ്തത്. തുടര്‍ന്ന് ഒരുകൂട്ടം ആളുകള്‍ യുവാവിന്റെ വീട്ടിലെത്തുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. തര്‍ക്കത്തിനൊടുവിലാണ് അവര്‍ യുവാവിനെ മര്‍ദ്ദിച്ചത്.
നാഗപട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ പരിക്കേറ്റ യുവാവ്. ജില്ലാ പോലീസ് സൂപ്രണ്ട് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.