തമിഴ്‌നാട്ടില്‍ മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ അതിഥിയായി കുരങ്ങനും

പുതുക്കോട്ട:തമിഴ്‌നാട്ടില്‍ മന്ത്രി വിജയ്ഭാസ്‌കര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ അതിഥിയായി എത്തി ഒരു കുരങ്ങനും. പുതുക്കോട്ടയില്‍ കളക്ടര്‍ ഉമാമഹേശ്വരി നേതൃത്വത്തില്‍ നടന്ന യോഗത്തിനിടെയാണ് സംഭവം. ആള്‍ക്കാരെ കണ്ട് പരിഭ്രമിച്ച് ഓടുന്ന കുരങ്ങന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഗജ കൊടുങ്കാറ്റിന് ശേഷമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള യോഗത്തില്‍ മന്ത്രിയേയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തു കളക്ടര്‍ സംസാരിക്കുന്നതിനിടെയാണ് കുരങ്ങന്‍ മുറിക്കുള്ളിലേക്ക് പാഞ്ഞെത്തിയത്. ആളുകളെ കണ്ടു പേടിച്ചരണ്ട കുരങ്ങന്‍ മുറിയിലെ എസിക്ക് മുകളിലൂടെ ഓടിക്കളിച്ചു. ഒടുവില്‍ ജനലിലൂടെ പുറത്തേക്ക് രക്ഷപ്പെടുകയായരുന്നു.

Top