ചൈനയില്‍ ടണല്‍ നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനം: 12 പേര്‍ കൊല്ലപ്പെട്ടു

ബെയ്ജിംഗ്: ചൈനയില്‍ റെയില്‍വേ ടണല്‍ നിര്‍മ്മാണത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
തെക്കന്‍ചൈനയിലെ ഗുസിഹോ പ്രവിശ്യയിലാണ് സംഭവം.

ടണലിനുള്ളിലുണ്ടായ 12 പേരാണ് കൊല്ലപ്പെട്ടത്. 10 മണിക്കൂറിനുശേഷമാണ് ഇവരെ ടണലിനു പുറത്തെത്തിച്ചത്. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Top