Tanker lorry strike in Irumpanam

കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും അനിശ്ചിതകാല സമരത്തില്‍. ടെന്‍ഡര്‍ വ്യവസ്ഥകളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പട്ടാണ് സമരം.

ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സമരം തുടങ്ങിയത്. പ്ലാന്റ് അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങാന്‍ തൊഴിലാളികളും ട്രക്ക് ഉടമകളും തീരുമാനിച്ചത്.

സമരത്തെ തുടര്‍ന്ന് 11 ജില്ലകളിലേക്കുള്ള ഇന്ധന നീക്കം പൂര്‍ണ്ണമായും നിലച്ചു. തെക്കന്‍ കേരളത്തിലെ ജില്ലകളെയാണ് പ്രധാനമായും സമരം ബാധിക്കുക.

Top