Tanker strike in kochi

കൊച്ചി: ടാങ്കര്‍ സമരത്തെത്തുടര്‍ന്ന് കൊച്ചി റിഫൈനറിയില്‍നിന്നുള്ള ഇന്ധന നീക്കം നിലച്ചു. മൂന്ന് എണ്ണക്കമ്പനികളിലും ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകള്‍ സമരം ചെയ്യുകയാണ്. 1400 ലോറികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 10 ജില്ലകള്‍ ഇന്ധനക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. വിമാന ഇന്ധനനീക്കവും നിലച്ചു. അതേസമയം, സര്‍ക്കാര്‍ ഇടപെടല്‍ ഇതുവരെയുണ്ടായിട്ടില്ല.

ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകളില്‍ സെന്‍സര്‍ ഘടിപ്പിക്കണമെന്ന നിര്‍ദേശമാണ് പ്രതിഷേധത്തിനു കാരണം. ഇതുമൂലം മൂന്നു ലക്ഷം രൂപയോളം അധികബാധ്യതയുണ്ടാകുമെന്നാണ് കരാറുകാറുടെ നിലപാട്. പുതിയ ടെന്‍ഡര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നു കരാറുകാര്‍ അറിയിച്ചു. സ്വന്തമായി ടാങ്കറുകളുള്ള പെട്രോള്‍ പമ്പുകള്‍ മാത്രമാണ് ഇന്ധനം കൊണ്ടുപോകുന്നത്.

Top