ശബരിമല : ശബരിമലയില്‍ ആചാരലംഘനം നടന്നാല്‍ നട അടച്ചിടുമെന്ന് തന്ത്രി. ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരവും നിര്‍ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരം പ്രതിനിധികള്‍ തന്ത്രിയുമായി സംസാരിച്ചിരുന്നു.
50 വയസില്‍ താഴെ പ്രായമുള്ള യുവതികള്‍ മല ചവിട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം കനത്ത പ്രതിഷേത്തിനിടെ പൊലീസ് സംരക്ഷണയില്‍ യുവതികള്‍ ശബരിമലയിലേക്ക് കയറുകയാണ്. പൊലീസ് തീര്‍ത്ത ശക്തമായ വലയത്തിലാണ് യുവതികള്‍. സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയേയും വിന്യസിച്ചു.
വലിയ നടപ്പന്തലിലേക്കുള്ള പ്രവേശനം തടഞ്ഞ് അവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ മാറ്റി പൊലീസ് യുവതികളുമായി മുന്നോട്ട് പോകുകയാണ്.