ടാ​ൻ​സാ​നി​യ പ്ര​സി​ഡന്റ് ​ജോ​ൺ മ​ഗു​ഫ​ലി അ​ന്ത​രി​ച്ചു

ഡോ​ടോ​മ: ടാ​ൻ​സാ​നി​യ പ്ര​സി​ഡ​ന്റ്ജോ​ൺ മ​ഗു​ഫ​ലി (61) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​​ത്തെ തുട​ർ​ന്ന് ബു​ധ​നാ​ഴ്ച ഡാ​ർ എ​സ് സ​ലാ​മി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മരണം സംഭവിച്ചത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മി​യ സു​ലു​ഹു ഹ​സ​ൻ ആ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്.

മ​ഗു​ഫ​ലി​ക്ക് കോ​വി​ഡ് -19 ബാ​ധി​ച്ച​താ​യി പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​ക്കാ​ർ ആ​രോ​പി​ച്ചെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. രാ​ജ്യ​ത്ത് ര​ണ്ടാ​ഴ്ച​ത്തെ ദുഃ​ഖാ​ച​ര​ണം ഉ​ണ്ടാ​കു​മെ​ന്നും പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Top