തന്നെ പിന്തുണയ്ക്കാന്‍ ഗോഡ്ഫാദര്‍മാര്‍ ആരും ഇല്ലാത്തതിനാല്‍ നിരവധി സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് താരം തപ്‌സി പാനു. ‘തന്റെ കൈയില്‍ നിന്ന് സിനിമകള്‍ നഷ്ടപ്പെടുന്നത് ഒരിക്കലും എന്നെ ഞെട്ടിച്ചിരുന്നില്ല. തനിക്ക് കഴിവില്ലാത്തതുകൊണ്ടല്ല താന്‍ ഏതെങ്കിലും പ്രമുഖരുടെ മകളോ സഹോദരിയോ കാമുകിയോ അല്ലാത്തതുകൊണ്ടായിരുന്നു അത്.’
ആരുടെയും പകരക്കാരിയാകാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഈ കഥാപാത്രം നീ ചെയ്താലേ ശരിയാകൂ എന്ന് കേള്‍ക്കാനാണ് എനിക്കിഷ്ടം. കൂടാതെ ഞാന്‍ ചെയ്തതുകൊണ്ട് സിനിമയ്ക്ക് മൂല്യമുണ്ടായിരുന്നെന്ന് ആരാധകരില്‍ നിന്ന് കേള്‍ക്കണമെന്നും തപ്‌സി പറഞ്ഞു.
2016 ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രത്തിലൂടെയാണ് തപ്‌സിയുടെ ബോളിവുഡ് അരങ്ങേറ്റം. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ തപ്‌സി അവതരിപ്പിച്ചു.