വിവാഹ അഭ്യൂഹ വാര്‍ത്തകളെ തള്ളി നടി തപ്‌സി പാനു

tapsi

ഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം നടി തപ്‌സി പാനുവിന്റെ വിവാഹ വാര്‍ത്തയാണ്. തപ്‌സിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന രീതിയില്‍ പല വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ എല്ലാ വാര്‍ത്തകളെയും തള്ളി തപ്‌സി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തപ്‌സിക്ക് നല്ലൊരു വരനെ കണ്ടെത്താന്‍ തപ്‌സിയുടെ മാതാപിതാക്കള്‍ ഗോവയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

‘തീര്‍ത്തും അതിശയകരം, ഞാന്‍ എന്റെ വിവാഹത്തിന് തന്നെ ക്ഷണിക്കപ്പെട്ടു, എന്റെ മാതാപിതാക്കള്‍ കഴിഞ്ഞ 10 വര്‍ഷമായി ഗോവയിലാണ്. അതിനര്‍ഥം 10 വര്‍ഷം മുമ്പേ എന്റെ വിവാഹം നിശ്ചയിച്ചെന്നാകും’ തപ്‌സി ട്വിറ്ററില്‍ കുറിച്ചു.

മുള്‍ക് ആണ് തപ്‌സിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. റിഷി കപൂര്‍, അഷുതോഷ് റാണ, പ്രതീക് ബബ്ബര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. അനുരാഗ് കശ്യപിന്റെ മന്‍മര്‍സിയാന്‍, സുജോയ് ഘോഷിന്റെ ബദ്‌ല എന്നിവയാണ് തപ്‌സിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Top