ടെലികോം രംഗത്ത് ദിനം പ്രതി മത്സരം തുടരുകയാണ്. റിലയന്‍സ് ജിയോ തുടങ്ങിവെച്ച താരിഫ് മല്‍സരത്തിനു പിന്നാലെ മറ്റു കമ്പനികളും മത്സരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ജിയോയേക്കാളും കുറഞ്ഞ നിരക്കുമായി ഐഡിയ ഉപഭോക്താക്കള്‍ക്കു മുന്‍മ്പില്‍ എത്തിയിരിക്കുന്നു. 398 രൂപയുടെ പുതിയ റീചാര്‍ജ് ഓഫറാണ് ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്.
35 ദിവസ കാലാവധിയില്‍ 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റെഡ് കോളുകളും പുതിയ ഓഫറിലൂടെ
ലഭ്യമാക്കാം.
309 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് 398 രൂപയുടെ പ്ലാനും അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 398 രൂപയുടെ പ്ലാന്‍ ആണ് ലാഭം.
ദിവസം ഒരു ജിബി ഡേറ്റ നിരക്കില്‍ 70 ദിവസം കാലാവധിയുള്ള ജിയോയുടെ പ്ലാനിന് 399 രൂപ നല്‍കണം. എന്നാല്‍ ജിയോയേക്കാള്‍ ഒരു രൂപ കുറച്ചാണ് ഐഡിയ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഐഡിയ ആപ്പിലൂടെ മാത്രമെ പുതിയ ഓഫര്‍ ലഭ്യമാകൂ. തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭ്യമാകുകയുള്ളു എന്നാണ് വിവരം.
398 റീചാര്‍ജ് ചെയ്യാന്‍ ഐഡിയയുടെ 50 രൂപ വൗച്ചറുകളും ഉപയോഗിക്കാം. വ്യവസ്ഥകള്‍ പ്രകാരം സൗജന്യ കോളുകള്‍ ദിവസം 250 മിനിറ്റും ആഴ്ചയില്‍ 1,000 മിനിറ്റുമായിരിക്കും. പരിധി തീര്‍ന്നാല്‍ സെക്കന്‍ഡിന് ഒരു പൈസ ഈടാക്കും.