ബാര്‍ കോഴക്കേസ്; സ്പീക്കറുടെ നിലപാട് രാഷ്ട്രീയ പ്രേരിതമെന്ന് താരിഖ് അന്‍വര്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള നീക്കം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖച്ഛായ തകര്‍ക്കാനാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

അതേസമയം, ബാര്‍ കോഴ വിഷയത്തില്‍ ചെന്നിത്തലക്കെതിരെയും അനധികൃത സ്വത്തുസമ്പാദന കേസില്‍ കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരേയും അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കി.

ബാര്‍കോഴയില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന് ആഭ്യന്തര വകുപ്പ് ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി.

Top