തിരുവനന്തപുരം: വിവാദ ട്വീറ്റിന് വിശദീകരണവുമായി ശശി തരൂര്‍ എംപി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ തരൂര്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നഗരത്തിലെ മാര്‍ക്കറ്റ് സന്ദര്‍ശിച്ച ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതാണ് വിവാദമായത്.
മീനിന്റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് ട്വിറ്റര്‍ വഴി അദ്ദേഹം പറഞ്ഞത്. ഓക്കാനം വരുവിധം വെജിറ്റേറിയനായ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നുവെന്നാണ് ട്വിറ്റര്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. ‘ഓക്കാനം തോന്നും, എന്ന പരാമര്‍ശത്തെ മുന്‍നിര്‍ത്തി സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരുന്നത്.
എന്നാല്‍ താന്‍ അര്‍ഥമാക്കിയത് അതല്ല എന്നതിന് വാക്കിന്റെ മറ്റൊരു അര്‍ഥവും ചേര്‍ത്ത് വിശദീകരിച്ചിരിക്കുകയാണ് തരൂര്‍. മലയാളി ഇടത് നേതാക്കള്‍ക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്‌നമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. squeamishly എന്ന വാക്കിന് സത്യസന്ധതയുള്ള, ശുണ്ഠിയുള്ള എന്നീ വാക്കുകളാണ് തരൂര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓളം ഡിഷ്ണറിയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് തരൂരിന്റെ ട്വീറ്റ്.
വിവാദമാക്കിയവരെ ട്രോളാന്‍’ഓര്‍ഡര്‍ ഡെലിവേഡ്’ എന്ന വാക്കിന് ‘കല്‍പ്പന പ്രസവിച്ചു’ എന്ന് ഗൂഗിളില്‍ അര്‍ത്ഥം കാണിക്കുന്നതിന്റെ മറ്റൊരു സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.