എന്ത് ധരിക്കണമെന്നുള്ളത് അവളുടെ തീരുമാനം! മറുപടിയുമായി എ ആര്‍ റഹ്മാന്‍

മുംബൈ: മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്ന് എ ആര്‍ റഹ്മാന്‍. ബുര്‍ഖയെ ചൊല്ലി ഖദീജ റഹ്മാനും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിനും തമ്മിലുള്ള വിവാദത്തിലാണ് പ്രതികരണവുമായി എ ആര്‍ റഹ്മാനെത്തിയത്.’നല്ലതും ചീത്തയും മനസ്സിലാക്കാന്‍ എന്റെ മക്കള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. ഖദീജയുടെ വേഷം ഒരു മതവസ്ത്രം എന്നതിനപ്പുറം അവളുടെ തെരഞ്ഞെടുപ്പാണ്. അത് ധരിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്.’ – റഹ്മാന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞാന്‍ എആര്‍ റഹ്മാന്റെ സംഗീതം ഇഷ്ടപ്പെടുന്നു. പക്ഷേ ബുര്‍ഖ ധരിച്ച അദ്ദേഹത്തിന്റെ മകളെ കാണുമ്പോള്‍ വല്ലാത്ത വീര്‍പ്പ് മുട്ടലാണ്. വിദ്യാഭ്യാസം നേടിയ, സാംസ്‌കാരിക കുടുംബത്തില്‍ നിന്ന് വരുന്നവര്‍ പോലും വളരെ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നത് വല്ലാതെ വിഷമമുണ്ടാക്കുന്നു’- എന്നായിരുന്നു തസ്ലിമ ട്വീറ്റ് ചെയ്തത്. ഖദീജയുടെ ചിത്രമടക്കം ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്.

Top