തന്റെ മണ്ഡലത്തിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനായി ഫണ്ട് ആവശ്യപ്പെട്ട ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുള്‍ മുസ്ലീമിന്‍ നേതാവ് അക്ബറുദ്ദീന്‍ ഒവൈസിയുടെ പൂര്‍വ്വകാലം പങ്കുവെച്ച് പരിഹാസവുമായി പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്രിന്‍. തെലങ്കാന നിയമസഭയില്‍ ചന്ദ്രയാന്‍ഗുട്ടയില്‍ നിന്നുള്ള അംഗമാണ് തസ്ലിമ. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ചാണ് ഒവൈസി മഹാകാളി ക്ഷേത്രത്തിന്റെയും, അഫ്‌സല്‍ ഗുഞ്ച് പള്ളിയുടെയും പുനരുദ്ധാരണത്തിനാണ് ഫണ്ട് ആവശ്യപ്പെട്ടത്.
മുന്‍കാലങ്ങളില്‍ അക്ബറുദ്ദീന്‍ ഒവൈസി നടത്തിയ ഹിന്ദുവിരുദ്ധ പ്രസ്താവനകള്‍ ചൂണ്ടിക്കാണിച്ചാണ് തസ്ലിമ നസ്രിന്‍ ഈ നീക്കത്തെ ചോദ്യം ചെയ്തത്. ’15 മിനിറ്റ് നേരത്തേക്ക് പോലീസ് മാറിനിന്നാല്‍ ഹിന്ദുക്കളെ കൊല്ലാമെന്ന് പ്രസ്താവിച്ച അക്ബറുദ്ദീന്‍ ഒവൈസിയാണ് ഇപ്പോള്‍ മഹാകാളി ക്ഷേത്രത്തിന്റെ വികസനത്തിനായി 10 കോടി രൂപ ആവശ്യപ്പെടുന്നത്. ഇദ്ദേഹം മുഖംമൂടി അണിയുകയാണോ? അല്ലെങ്കില്‍ നന്നായിപ്പോയോ?’, നസ്രിന്‍ ചോദിച്ചു.
ഹിന്ദു, മുസ്ലീം അനുപാതം സമീകരിക്കാന്‍ 15 മിനിറ്റ് നേരത്തേക്ക് പോലീസിനെ നീക്കിയാല്‍ മതിയെന്ന് 2013ല്‍ ഒവൈസി പ്രസ്താവിച്ചിരുന്നു. 2019 ജൂലൈയിലും ഈ പ്രസ്താവന ആവര്‍ത്തിച്ചു. എഐഎംഐഎം പ്രസിഡന്റും, ഹൈദരാബാദ് എംപിയുമായ അസാദുദ്ദീന്‍ ഒവൈസിയുടെ ഇളയ സഹോദരനാണ് അക്ബറുദ്ദീന്‍.
ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന ക്ഷേത്രത്തിലും പള്ളിയിലും ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നാണ് ഒവൈസി പരാതിപ്പെട്ടത്. ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.