പുതിയ ഹാരിയര്‍ എസ്‌യുവി അടുത്തവര്‍ഷം ജനുവരിയില്‍ വിപണിയില്‍ എത്താനിരിക്കെ പ്രീമിയം 45X ഹാച്ച്ബാക്കുമായി പരീക്ഷണയോട്ടത്തിലാണ് ടാറ്റ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ടാറ്റ 45X ഓഗസ്റ്റില്‍ വില്‍പനയ്ക്കുവരും. പ്രീമിയം കാര്‍ ശ്രേണിയില്‍ ടാറ്റ നടത്തുന്ന വിപ്ലവമായിരിക്കും 45X. ഹാരിയറിന് ശേഷം കമ്പനിയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലി പിന്തുടരുന്ന രണ്ടാമത്തെ മോഡലാണിത്.
ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്ന പതിവു സൗകര്യങ്ങളും സംവിധാനങ്ങളും 45X ല്‍ നല്‍കുമെന്നാണ് പ്രതീക്ഷ.
1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ നെക്‌സോണ്‍ എസ്‌യുവിയില്‍ അണിനിരക്കുന്നുണ്ട്. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും നെക്‌സോണില്‍ ലഭ്യമാണ്. ഇവയെല്ലാം പ്രീമിയം ഹാച്ച്ബാക്കിലും പ്രതീക്ഷിക്കാം.