ടാറ്റ കാറുകളുടെ ഡിസൈനിനൊപ്പം പ്ലാറ്റ്ഫോമുകളും മാറുന്നു. ഇനി മുതല്‍ അല്‍ട്രോസില്‍ നല്‍കിയിട്ടുള്ള അല്‍ഫാ പ്ലാറ്റ്ഫോമാണ് ടാറ്റയുടെ കൂടുതല്‍ മോഡലുകള്‍ക്ക് അടിസ്ഥാനാനമാകുന്നത്.
ഹാച്ച്ബാക്ക് മോഡലായ ടിയാഗോ, സെഡാന്‍ മോഡലായ ടിഗോര്‍, കോംപാക്ട് എസ്യുവിയായ നെക്സോണ്‍ എന്നീ വാഹനങ്ങളിലാണ് അല്‍ഫാ (അജയ്ല്‍ ലൈറ്റ് ഫ്ളെക്സിബിള്‍ അഡ്വാന്‍സ്) പ്ലാറ്റ്ഫോം നല്‍കുന്നത്. നിലവില്‍ ടാറ്റയുടെ തന്നെ എക്സ്ഒ പ്ലാറ്റ്ഫോമിലാണ് നിലവില്‍ ടിയാഗോ, ടിഗോര്‍ എന്നീ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍, പഴയ എക്സ്1 ആര്‍കിടെക്ചറിലാണ് നെക്‌സോണിന്റെ നിര്‍മ്മാണം. കൂടുതല്‍ കരുത്തുള്ളതും എന്നാല്‍, താരതമ്യേന ഭാരം കുറഞ്ഞതുമാണ് അല്‍ഫാ പ്ലാറ്റ്ഫോം. അതുകൊണ്ടു തന്നെ ആകെയുള്ള വാഹനത്തിന്റെ ഭാരത്തെയും ഇത് കുറയ്ക്കും.