മൂന്ന് വകഭേദങ്ങളില്‍ ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യയില്‍

tata-range-rover

ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യയിലെത്തി. മൂന്ന് വകഭേദങ്ങളിലുള്ള വാഹനത്തിന് ഏകദേശം 78.83 ലക്ഷം രൂപ മുതല്‍ 1.37 കോടി രൂപ വരെയാണ് വില. ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറും, അള്‍ട്രാ ക്ലീന്‍ പെട്രോള്‍ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. ലേസര്‍ ടെക്‌നോളജിയിലാണ് ഹെഡ്‌ലൈറ്റ് ഒരുക്കിയിരിക്കുന്നത്.

നീളമേറിയ പനോരമിക് സണ്‍റൂഫും, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റവും വാഹനത്തിന്റെ ഉള്‍ഭാഗത്തിനെ ആകര്‍ഷകമാക്കുന്നു. ലെതര്‍ മെറ്റീരിയലില്‍ ഒരുക്കിയിരിക്കുന്നതാണ് അകത്തളത്തിലെ മറ്റൊരു പ്രധാന സവിശേഷത. മൂന്ന് പെട്രോള്‍ വകഭേദങ്ങളും രണ്ട് ഡീസല്‍ പതിപ്പിലുമാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ രണ്ട് എഞ്ചിന്‍ ട്യുണില്‍ പുറത്തിറങ്ങും, 147 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ മറ്റൊരു വകഭേദം 240 പിഎസ് കരുത്തും 500 എന്‍എം ടോര്‍ക്കുമേകും. 3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ 296 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമേകും. 236 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമേകുന്നതാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 295 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമേകും. രണ്ടിലും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഉണ്ടായിരിക്കുക.

Top