കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ടി.സി.എസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മലയാളിയായ രാജേഷ് ഗോപിനാഥന്റെ ശമ്പളത്തില്‍ വര്‍ധനവ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28 ശതമാനമാണ് വളര്‍ച്ച. 16.02 കോടി രൂപയാണ് 2018-19 സാമ്പത്തിക വര്‍ഷം പ്രതിഫലമായി അദ്ദേഹം നേടിയത്. ഇതില്‍ 1.15 കോടി രൂപയാണ് അടിസ്ഥാന ശമ്പളം. 1.26 കോടി രൂപ പ്രത്യേക ആനുകൂല്യമായി ലഭിച്ചു. 13 കോടി രൂപ കമ്മിഷനും 60 ലക്ഷം രൂപ മറ്റ് ആനുകൂല്യങ്ങളുമാണ്.
2017-18-ല്‍ 12.49 കോടി രൂപയായിരുന്നു മൊത്തം പ്രതിഫലം.