തിരുവനന്തപുരം: സംസ്ഥാനത്ത് 1350 കോടിയുടെ നിക്ഷേപം നടത്താന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) തീരുമാനിച്ചതായി മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. കിന്‍ഫ്രയുമായി ഈ മാസം ഇതിനുള്ള ധാരണാപത്രം ഒപ്പിടും.
ആദ്യഘട്ടം 600 കോടിയുടെയും, രണ്ടാം ഘട്ടം 750 കോടിയുടെയും നിക്ഷേപമാണ് നടത്തുക. ഈ പദ്ധതി വഴി 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. വിഗാര്‍ഡ് 120 കോടിയുടെ നിക്ഷേപം നടത്തും. 700 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ലുലു ഗ്രൂപ്പ് കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ 730 കോടിയുടെ പദ്ധതിക്ക് മുതല്‍മുടക്കും.
ടാറ്റാ എലക്‌സിയയുമായി വ്യവസായ വകുപ്പ് 68 കോടിയുടെ പദ്ധതിക്കുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നു. ഈ സര്‍ക്കാര്‍ രണ്ടു മാസത്തിനിടെ 920 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് ഫാര്‍മസ്യൂട്ടിക്കല്‍ പാര്‍ക്ക് ആരംഭിക്കാനും തീരുമാനിച്ചു.