ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെയും ടാറ്റ ഔദ്യോഗികമായി പിന്‍വലിച്ചു. ഇനി മുതല്‍ ടാറ്റ നിരയില്‍ ഇന്‍ഡിക്ക eV2 കോമ്പാക്ട് ഹാച്ച്ബാക്കും, ഇന്‍ഡിഗോ eCS കോമ്പാക്ട് സെഡാനുമുണ്ടാകില്ല. ഇരു കാറുകളെയുംഇരുകാറുകളുടെയും നിലവിലുള്ള സ്റ്റോക്ക് വിറ്റുതീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് ടാറ്റ ഡീലര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
1.4 ലിറ്റര്‍ CR4 ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇന്‍ഡിക്കയിലും, ഇന്‍ഡിഗോയിലും നല്‍കിയിരുന്നത്. 70 bhp കരുത്തും 140 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‌ബോക്‌സ്. ഡീസല്‍ പതിപ്പിനു പുറമെ 1.2 ലിറ്റര്‍ പെട്രോള്‍ സിഎന്‍ജി പതിപ്പിനെയും മോഡലുകളില്‍ ടാറ്റ കാഴ്ചവെച്ചിട്ടുണ്ട്.