ഹാരിയറിന്റെ ക്യാമോ എഡിഷൻ പുറത്തിറക്കാനൊരുങ്ങി ടാറ്റ

 ടാറ്റ മോട്ടോർസ് തങ്ങളുടെ മുൻനിര മോഡലായ ഹാരിയറിന്റെ ക്യാമോ എഡിഷൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഉത്സവ സീസൺ വിൽപ്പന വിപുലീകരിക്കുന്നത്തിന്റെ ഭാഗമായാണ് മുൻനിര മോഡലായ ഹാരിയറിന്റെ ക്യാമോ എഡിഷൻ അവതരിപ്പിക്കാനൊരുങ്ങുന്നത്. ക്യാമോ എഡിഷന്റെ വിശദമായ വേരിയൻറ് ലൈനപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

ഹാരിയർ ക്യാമോ എഡിഷൻ XT, XT+, XZ, XZA, XZ+, XZA+ എന്നിങ്ങനെ ആറ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. സ്റ്റാൻഡേർഡ് എസ്‌യുവിയേക്കാൾ 20,000 രൂപ വരെ അധിക വിലവരുന്ന ഹാരിയർ ഡാർക്ക് എഡിഷനും ഇതേ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹെക്‌സ സഫാരി എഡിഷന് സമാനമായ പുതിയ പച്ച ഷേഡിലാണ് ഹാരിയർ ക്യാമോ എഡിഷൻ വരുന്നത്. ഇത് 17 ഇഞ്ച് റിമ്മുകളിലേക്കും ഈ പച്ച ഷേഡ് വ്യാപിക്കുന്നു.

170 bhp കരുത്തും 350 Nm torque ഉം വികസിപ്പിക്കുന്ന സ്റ്റാൻഡേർഡ് മോഡലിന്റെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഇതിൽ തുടരും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടറുമാണ് ട്രാൻസ്മിഷൻ ഓപ്ഷനുകളിലുള്ളത്. ഡാർക്ക് എഡിഷൻ പോലെ, ഹാരിയർ ക്യാമോ എഡിഷൻ ആരെയും ആകർഷിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ, മഹീന്ദ്ര XUV500 എന്നിവയാണ് ഹാരിയറിന്റെ പ്രധാന എതിരാളികൾ. ദീപാവലിക്ക് മുമ്പുള്ള ദിവസങ്ങളിൽ മോഡൽ സമാരംഭിക്കാൻ സാധ്യതയുണ്ട്. കാർ വിൽപ്പന സാധാരണയായി ഏറ്റവും ഉയരുന്ന സമയമായ ദീപാവലി കാലത്ത് ഇത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും.

Top