ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ ഹാരിയറിന്റെ സെവന്‍ സീറ്റര്‍ വരുന്നു. ഗ്രാവിടാസ് എന്ന പേരിലാണ് വാഹനം നിരത്തിലെത്തുക. ഈ പേര് ഔദ്യോഗികമായി അറിയിച്ചുകൊണ്ട് വാഹനത്തിന്റെ ആദ്യ ടീസര്‍ ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ടിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ ബസാര്‍ഡ് എന്ന പേരിലായിരുന്നു ഈ കാര്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഗ്രാവിടാസിനെ ടാറ്റ അവതരിപ്പിക്കുന്നതായിരിക്കും.
ഹാരിയറിനെക്കാള്‍ നീളവും വീതിയും ഉയരവുമെല്ലാം സെവന്‍ സീറ്റര്‍ ഗ്രാവിടാസിന് വര്‍ദ്ധിപ്പിക്കും.
വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. 15 ലക്ഷം റേഞ്ചിലായിരിക്കും വാഹനത്തിന്റെ പ്രാരംഭ വിലയെന്നാണ് സൂചനകള്‍. ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.