ടാറ്റയുടെ പുതിയ മോഡലായ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സ്പോയിലാണ് നിര്‍മ്മാതാക്കള്‍ പരിചയപ്പെടുത്തുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പരീക്ഷ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.
അഞ്ച് സീറ്റര്‍ എസ്യുവിയായ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റര്‍ ഗ്രാവിറ്റാസ്. ആറ്, ഏഴ് സീറ്റ് ഘടനയില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആറ് സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വരിയില്‍ ബെഞ്ച് തരത്തിലുള്ള സീറ്റുകള്‍ ഉണ്ടാകും.
ഹാരിയര്‍ എസ്യുവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഗ്രാവിറ്റസിന് 63 mm നീളവും 80 mm ഉയരവുമുണ്ട്. എന്നിരുന്നാലും, രണ്ട് എസ്യുവികള്‍ക്കും വീല്‍ബേസും (2,741 mm) വീതിയും (1,894 mm) സമാനമാണ്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് ഗ്രാവിറ്റാസിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉ്തപാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കും.
18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, ഇന്റഗ്രേറ്റഡ് റൂഫ് റെയില്‍സ്, ഓട്ടോമാറ്റിക് ബൈ-സെനോണ്‍ ഹെഡ്ലാമ്പുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാന്‍ സ്പീഡ് കണ്‍ട്രോള്‍ ഉള്ള എസി വെന്റുകളും മൂന്നാം നിരയില്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും.