കഴിഞ്ഞ തവണ ടാറ്റ അവതരിപ്പിച്ച കോണ്‍സെപ്റ്റ് എസ്‌യുവിയാണ് കുറച്ചു നാളുകള്‍ക്ക് മുമ്പ് നെക്‌സോണ്‍ നിരയില്‍ വീണ്ടുമെത്തിയത്.എന്നാല്‍ ഇത്തവണ രണ്ട് കോണ്‍സെപ്റ്റ് മോഡലുകള്‍ ടാറ്റയുടെ സ്റ്റാളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒന്ന് H5X കോണ്‍സെപ്റ്റ്, മറ്റൊന്ന് 45X കോണ്‍സെപ്റ്റ്.
വരാനിരിക്കുന്ന പ്രീമിയം ടാറ്റ എസ്‌യുവിയ്ക്കുള്ള ആമുഖമാണ് H5X കോണ്‍സെപ്റ്റ്. ‘ഒമേഗ’ എന്ന് അറിയപ്പെടുന്ന ടാറ്റയുടെ പുതിയ ഓപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചറാണ് H5X കോണ്‍സെപ്റ്റിന്റെ അടിസ്ഥാനം.
വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെയുള്ള ഭീമന്‍ ടയറുകള്‍, റൂഫ്‌ലൈന്‍, ബ്ലാക്ഡ്-ഔട്ട് C-Pillar എന്നിവയെല്ലാം H5Xന്റെ സവിശേഷകളാണ്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്കും പകരം ഡ്യൂവല്‍ ഫ്‌ളോട്ടിംഗ് ഡിസ്‌പ്ലേകളാണ് എസ്‌യുവിയില്‍ ഒരുങ്ങിയിട്ടുള്ളത്. ജീപ് കോമ്പസിന് എതിരാളിയായാണ് H5X എസ്‌യുവി എത്തുന്നത്.