പുതിയ ടാറ്റ ഹാരിയര്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക്

പുതിയ പ്രീമിയം എസ്യുവി അടുത്തവര്‍ഷം ആദ്യപാദം ഹാരിയറിനെ ടാറ്റ ഇന്ത്യയില്‍ അവതരിപ്പിക്കും.വരാന്‍ പോകുന്ന ഹാരിയറില്‍ പ്രീമിയം ഘടകങ്ങളായിരിക്കും പ്രധാന ആകര്‍ഷണം. അതിനിടയില്‍ എസ്യുവിയുടെ ഡാഷ്ബോര്‍ഡിന്റെയും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയ്ക്കാണ് പുതിയ ഹാരിയര്‍ തുടക്കം കുറിക്കുക. 4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്യുവിക്കുണ്ട്. ജീപ് കോമ്പസും മഹീന്ദ്ര XUV500 ഉം എതിരാളികളാണെന്നു തുടക്കത്തിലെ ഹാരിയര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ മോണോടോണ്‍ ലൈറ്റിംഗ് സംവിധാനമാണ് ഒരുങ്ങുന്നത്. ഹെക്സയില്‍ കമ്പനി നല്‍കിയിട്ടുള്ളതിലും പ്രീമിയം പരിവേഷം ഹാരിയറിന്റെ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ അവകാശപ്പെടും. ആധുനിക ശൈലിയാണ് എസ്യുവിയുടെ സ്റ്റീയറിംഗ് വീലിന് നല്‍കിയിരിക്കുന്നത്. കണ്‍ട്രോളുകള്‍ ഇരുവശത്തും ഒരുങ്ങുന്നു. ഇടതുഭാഗത്താണ് മ്യൂസിക്, ബ്ലുടൂത്ത്, ഫോണ്‍ കോള്‍ ബട്ടണുകള്‍. വലതുഭാഗത്തു ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകളും.

ജീപ് കോമ്പസില്‍ തുടിക്കുന്ന ഫിയറ്റിന്റെ 2.0 ലിറ്റര്‍ ഡീസല്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ ഹാരിയറില്‍ ടാറ്റ ഉപയോഗിക്കും. എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ 2.0 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന രണ്ടാമത്തെ മോഡലായി ടാറ്റ ഹാരിയര്‍ മാറും.

Top