ടാറ്റയില്‍ നിന്ന് നിരത്തിലെത്താനൊരുങ്ങുന്ന ഹാരിയര്‍ എസ്‌യുവിയ്ക്ക് കരുത്ത് പകരുന്ന എന്‍ജിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു.
ഫിയറ്റിന്റെ മള്‍ട്ടിജെറ്റ് എന്‍ജിനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2.0 ലിറ്റര്‍ നാല് സിലണ്ടര്‍ ക്രെയോടെക് എന്‍ജിനാണ് ഹാരിയറിന് കരുത്ത് പകരുന്നത്. ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍, എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീ സര്‍ക്കുലേഷന്‍ എന്നീ സംവിധാനങ്ങലും ഈ എന്‍ജിനിലുണ്ട്.
ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി പ്രോഗ്രാം, ടെറൈന്‍ റെസ്‌പോണ്‍സ് മോഡ്, മള്‍ട്ടി ഡ്രൈവ് മോഡ് തുടങ്ങിയ സൗകര്യങ്ങളും ഈ എന്‍ജിന്റെ വിശേഷങ്ങളാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കില്‍ മാനുവല്‍ ഗിയര്‍ബോക്‌സില്‍ 140 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ക്രെയോടെക് എന്‍ജിനുണ്ടെന്നാണ് വിവരം.