പുതിയ എസ് യു വി യുമായി ടാറ്റാ മോട്ടോഴ്‌സ് എത്തുന്നു. ഈ വര്‍ഷമാദ്യം ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച പ5ം ന്റെ ഏകദേശ മോഡലിലായിരിക്കും ടാറ്റാ ഹാരിയര്‍ ഒരുക്കുന്നത്. അതേസമയം ഹാരിയറിന്റെ രൂപം H5X ന്റെ തില്‍ നിന്നും വ്യത്യസ്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹാരിയറിന്റെ 80 ശതമാനത്തോളം ആശയവും രൂപപ്പെടുത്തിയതായി ടാറ്റായുടെ ഡിസൈനര്‍ പ്രതാപ് ബോസ് വ്യക്തമാക്കി. അതിന്റെ സൂചനയെന്നോണമാണ് ഹാരിയറിന്റെ ടീസര്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ഹാരിയറിന്റെ മുന്‍വശം യഥാര്‍ത്ഥത്തില്‍ എസ് യു വികളെ കുറിക്കുന്നതു തന്നെയാണ്. എല്‍ ഇ ഡി ഹെഡ്‌ലാമ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമാണ് വാഹനത്തിന്റെ ഇരു വശങ്ങളിലുമായി കാണാനാവുക. വാഹനത്തിന്റെ പുറകില്‍ ഘടിപ്പിച്ചിട്ടുള്ള എല്‍ ഇ ഡി ലൈറ്റ് ഹോക്കി സ്റ്റിക്കുകളെ ഓര്‍മിപ്പിക്കും വിധമുള്ളതാണ്.
173 PS പവറും 350 Nm torque ഉം ആണ് ഹാരിയറിനുള്ളത്. ഹ്യുണ്ടായി ക്രെറ്റ, ജീപ്പ് കോമ്പസ് എന്നിവയായിരിക്കും ടാറ്റാ ഹാരിയറിന്റെ പ്രധാന എതിരാളികള്‍. 12 ലക്ഷം മുതല്‍ 18 ലക്ഷം വരെയാണ് ഹാരിയറിന് വില പ്രതീക്ഷിക്കുന്നത്. 2019 ഏപ്രിലില്‍ ടാറ്റാ ഹാരിയര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.