ഉടന്‍ നിരത്തിലെത്തുമെന്ന് സൂചന നല്‍കി ടാറ്റയുടെ ഹാച്ച്ബാക്ക് 45X

tata-45X

ടന്‍ നിരത്തിലിറങ്ങുമെന്ന് സൂചന നല്‍കി ടാറ്റയുടെ ഹാച്ച്ബാക്ക് 45X. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ എല്ലാവരെയും ഞെട്ടിച്ച് ടാറ്റ അവതരിപ്പിച്ച രണ്ടു കണ്‍സെപ്റ്റ് മോഡലുകളായിരുന്നു H5X എസ്.യു.വി.യും 45X പ്രീമിയം ഹാച്ച്ബാക്കും. ഇതില്‍ H5X എസ്.യു.വി അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇതിന് പിന്നാലെ 45X മോഡലും വൈകാതെ നിരത്തിലെത്തുമെന്ന് സൂചന. വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചതാണ് ഇതിന് കാരണം.

ദൃശ്യങ്ങള്‍ പ്രകാരം കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാകും 45X വിപണിയിലെത്തുക. കണ്‍സെപ്റ്റിലെ അതിശയിപ്പിക്കുന്ന ഡിസൈനില്‍ മാറ്റങ്ങളുണ്ടാകും. ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ടാറ്റയുടെ ആദ്യ കാറാണിത്. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് ഈ കണ്‍സെപ്റ്റ് മോഡലിന്റെ രൂപകല്‍പന പൂര്‍ത്തീകരിച്ചിരുന്നത്.

ലാന്‍ഡ് റോവര്‍ കാറുകള്‍ക്ക് സമാനമായി മാസീവ് ബോഡി ലൈനുകള്‍ക്കൊപ്പം കരുത്തുറ്റ രൂപമായിരുന്നു കണ്‍സെപ്റ്റിന്റെ പ്രധാന സവിശേഷത. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്ബനി പുറത്തുവിട്ടിട്ടില്ല. സൂചനകള്‍ പ്രകാരം ടാറ്റ നെക്‌സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകള്‍ ഇതില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ പ്രതീക്ഷിക്കാം.

മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ഹ്യൂണ്ടായി എലൈറ്റ് i20 എന്നിവയാകും ഇതിന്റെ പ്രധാന എതിരാളികള്‍. പൂര്‍ണമായും മൂടികെട്ടി മഹാരാഷ്ട്രയിലെ താനെയില്‍ 45X പരീക്ഷ ഓട്ടം നടത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

Top