ടാറ്റയുടെ ഏറ്റവും പുതിയ മോഡല്‍ ഹോണ്‍ബില്‍ എന്ന മിനി എസ്യുവി ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ എത്തും. വാഹനത്തിന് നല്‍കിയ രൂപഭംഗിയാണ് ഇതിനെ വ്യത്യസതമാക്കുന്നത്. ടാറ്റ ടിയാഗോയില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ റെവോട്രോള്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും വാഹനത്തില്‍ നല്‍കുന്നതെന്നാണ് സൂചന.
ജനീവ മോട്ടോര്‍ ഷോയില്‍ കഴിഞ്ഞ വര്‍ഷം ടാറ്റ പ്രദര്‍ശിപ്പിച്ച h2x എന്ന മൈക്രോ-എസ്യുവി കണ്‍സെപ്റ്റ് മോഡല്‍ ഇന്ത്യയില്‍ ഹോണ്‍ബില്‍ അവതരിക്കുന്നത്. ആല്‍ഫ ആര്‍ക്കിടെക്ച്ചറില്‍ ഇംപാക്ട് 2.0 ഡിസൈനിലാണ് ഹോണ്‍ബില്‍ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്.
ടാറ്റ നിരയില്‍ നെക്‌സോണിന് തൊട്ടുതാഴെയായിരിക്കും പുതിയ മൈക്രോ എസ്.യു.വിയുടെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ട്. ടാറ്റയുടെ ഈ പുതിയ മോഡലിനായുള്ള കാത്തിരിപ്പിലാണ് വാഹന പ്രേമികള്‍. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.