Tata Kite compact sedan to launch soon; may be priced at Rs 4 lakh

പുതിയ രണ്ട് മോഡല്‍ കാറുകളുമായി ടാറ്റ ഉടന്‍ വിപണിയില്‍ എത്തും. ഒരു ഹാച്ച്ബാക്ക് മോഡലും ഒരു കോംപാക്ട് സെഡാനുമാണ് ടാറ്റ വൈകാതെ വിപണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നത്.

ടാറ്റയുടെ കോംപാക്ട് സെഡാന്‍ കാര്‍ കൈറ്റ് ഉടന്‍ ഇന്ത്യയിലെത്തും. 4 ലക്ഷം രൂപയായിരിക്കും കൈറ്റിന് വിലയെന്നാണ് ടാറ്റയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഓട്ടോമോട്ടീവ് മേഖലയില്‍ ടാറ്റ ഒരു പുതുയുഗം തന്നെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇറങ്ങാനിരിക്കുന്ന ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് കൈറ്റ് കോംപാക്ട് സെഡാനും ടാറ്റ ഇറക്കുന്നത്. പെട്രോള്‍ഡീസല്‍ എന്നീ രണ്ട് വേരിയന്റുകളിലും കൈറ്റ് ലഭ്യമാകും. 1.2 ലീറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പെട്രോള്‍ വേരിയന്റില്‍ ഘടിപ്പിക്കുന്നത്. 85 പിഎസില്‍ 110 എന്‍എം ടോര്‍ക്ക് നല്‍കും. 1.0 ലീറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഡീസല്‍ വേരിയന്റിന്റെ കരുത്ത്. 70 പിഎസ് കരുത്തില്‍ 140 എന്‍എം ടോര്‍ക്ക് വരെ കരുത്ത് ഉല്‍പാദിപ്പിക്കും ഡീസല്‍ എഞ്ചിന്‍. ഡീസല്‍ വേരിയന്റില്‍ ലീറ്ററിന് 25 കിലോമീറ്റര്‍ മൈലേജ് ലഭിക്കും എന്നാണ് ടാറ്റയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Top