സഫാരിക്കായി ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യബോര്‍ഡ് സ്ഥാപിച്ച് ടാറ്റ

ക്കണിക് മോഡലായ സഫാരിയുടെ പുതിയ പതിപ്പിനെ ടാറ്റാ മോട്ടോഴ്‍സ് അടുത്തിടെയാണ് വിപണിയിലിറക്കിയത്. മികച്ച പ്രതികരണമാണ് ടാറ്റ സഫാരിക്ക് വിപണിയില്‍. ഇപ്പോഴിതാ പുതിയ സഫാരിയുടെ പ്രചാരണത്തിനായി ടാറ്റ മോട്ടോഴ്‌സ് തയാറാക്കിയ പരസ്യബോർഡ് കണ്ട് അമ്പരന്നിരിക്കുകയാണ് രാജ്യത്തെ വാഹന പ്രേമികള്‍.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പരസ്യബോർഡാണ് സഫാരിക്കായി ടാറ്റ സ്ഥാപിച്ചതെന്ന് ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയില്‍ സ്ഥാപിച്ച ഹോർഡിംഗിന് 225 അടിയിലധികം വീതിയും 125 അടി ഉയരവുമുണ്ട്. 265 ടൺ സ്റ്റീലാണ് ഇത് നിർമിക്കാനായി ഉപയോഗിച്ചിട്ടുള്ളത്.  വാഹനത്തിന്റെ രൂപവും സഫാരി എന്ന ഭീമൻ എഴുത്തുമാണ് ഇതിലുള്ളത്. ഹോർഡിംഗിന്റെ മൊത്തം വിസ്തീർണ്ണം 28,000 ചതുരശ്ര അടി വരുമെന്നും നേരത്തെ ഇതേസ്ഥലത്ത് ടാറ്റ ഹാരിയറിന്റെ സമാന രീതിയിലുള്ള ബോർഡ് വെച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വിപണിയിലെത്തിയ ശേഷം നാളിതുവരെ വാഹനത്തിന് 5,000-ല്‍ അധികം ബുക്കിംഗ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫെബ്രുവരി അവസാനവാരമാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചത്. ഒരുമാസം തികയുമ്പോഴാണ് വാഹനത്തിന്റെ ഈ മികച്ച പ്രകടനം.

Top