കോവിഡ് പ്രതിരോധം; മുന്‍നിര പോരാളികള്‍ക്ക് ഹോട്ട്‌ലൈന്‍ നമ്പറുമായി ടാറ്റാ മോട്ടോഴ്‌സ്‌

കോവിഡ് പ്രതിരോധത്തിലെ മുന്‍നിര പോരാളികള്‍ക്കായി ഹോട്ട്‌ലൈന്‍ നമ്പര്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കും zപാലീസ് ഉള്‍പ്പെടെ കോവിഡ് പ്രതിരോധത്തിലെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ടാറ്റ സര്‍വീസിനായി 18002095554 എന്ന പ്രത്യേക ഹോട്ട് ലൈന്‍ നമ്പര്‍ ഇനി ഉപയോഗിക്കാം.

മാര്‍ച്ച് 23 നും ജൂണ്‍ 10 നും ഇടയില്‍ മാത്രം കൊറോണ പ്രതിരോധത്തില്‍ പങ്കാളികളായ അവശ്യ സേവന ദാതാക്കളുടേയും, മുന്‍നിര ജീവനക്കാരുടേതുമടക്കം 225 ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് സേവനമെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ഇതിനോടൊപ്പം സര്‍വീസ് സെന്ററുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും, ഉപഭോക്താക്കളുടെ വാഹനങ്ങള്‍ ശുചിയായി നിലനിര്‍ത്താനുമായി ‘നോ ടച്ച് ബൈ ഹാന്‍ഡ്’ പദ്ധതിയും ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചു.

സര്‍വീസ് കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന വാഹനങ്ങളുടെ സ്റ്റിയറിംഗ് വീല്‍, ഡ്രൈവര്‍ സീറ്റ്, ഗിയര്‍ നോബുകള്‍ തുടങ്ങി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന ഭാഗങ്ങളില്‍ ബയോ-ഡീഗ്രേഡബിള്‍-ഡിസ്‌പോസിബിള്‍ കവറുകള്‍ ഉപയോഗിച്ച് ആവരണം ചെയ്യുകയും സര്‍വീസിന് ശേഷം ഡെലിവറി സമയത്ത് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവ അഴിച്ചുമാറ്റുകയും ചെയ്യും.

കോണ്‍ടാക്റ്റ്‌ലെസ് സേവനം അഭ്യര്‍ത്ഥിക്കുന്ന ഉപയോക്താക്കള്‍ക്കായി, കമ്പനിയുടെ വര്‍ക്ക്‌ഷോപ്പുകളില്‍ വാഹന പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങള്‍ ക്രമീകരിക്കുന്നുണ്ട്. ഉപഭോക്തൃ സേവന ആപ്ലിക്കേഷന്‍ വഴിയും എസ്എംഎസ് വഴിയും അതിന്റെ സ്റ്റാറ്റസ് നല്‍കുകയും ചെയ്യുന്നു. ശാരീരിക സമ്പര്‍ക്കം കുറയ്ക്കുന്നതിന് പേയ്‌മെന്റുകളും ഓണ്‍ലൈനില്‍ സ്വീകരിക്കുന്നുണ്ട്.

2020 ജൂണ്‍ 10 ലെ കണക്കനുസരിച്ച് 800 ല്‍ അധികം സെയില്‍സ് ടച്ച്‌പോയിന്റുകളും 653 വര്‍ക്ക്‌ഷോപ്പുകളില്‍ 520 ഉം പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന അറ്റകുറ്റപ്പണികള്‍ ഒഴികെ സര്‍വീസിനെത്തുന്ന വാഹനങ്ങള്‍ അതാത് ദിവസം ഡെലിവറി നല്‍കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഉയര്‍ന്ന വില്‍പ്പനാനന്തര സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനായി മികച്ച പ്രവര്‍ത്തനങ്ങളാണ് ടാറ്റ മോട്ടോര്‍സ് ഇത്തരത്തില്‍ നടത്തുന്നത്.

Top